കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; 80.43% വിജയം

K-TET 2025; May and June exam results declared
K-TET 2025; May and June exam results declared

കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ ‘കൂൾ’ (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപതാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ബാച്ചിൽ പങ്കെടുത്ത 2908 അധ്യാപകരിൽ 2339 പേർ (80.43%) കോഴ്‌സ് വിജയിച്ചു. 

tRootC1469263">

അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് ‘കൂൾ’ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 56284 അധ്യാപകരാണ് ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയത്. പരീക്ഷാഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.

Tags