പാചകവാതക പ്രതിസന്ധി: സുരേഷ് ഗോപിയുടെത് ബാലിശമായ മറുപടി - മന്ത്രി ജി ആർ അനിൽ

gr anil

പാചകവാതക പ്രതിസന്ധിയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണത്തിനെതിരെ മന്ത്രി ജി ആർ അനിൽ . വിഷയത്തിൽ സുരേഷ് ഗോപിയുടേത് ബാലിശമായ മറുപടി. പാചകവാതക ക്ഷാമത്തെക്കുറിച്ച് ഞാൻ നേരിട്ട് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയതാണ് എന്നും മന്ത്രി പറഞ്ഞു.

ഞാൻ പറയാതെ തന്നെ ഇതേക്കുറിച്ച് അറിയേണ്ട ആളാണ് സുരേഷ് ഗോപി. നമുക്കുള്ള അലോട്ട്മെൻ്റ് വർദ്ധിപ്പിക്കാൻ ഇടപെടണം എന്ന് പറഞ്ഞിരുന്നു. കേരളത്തിന് മാത്രമായി പ്രത്യേക പരിഗണന നൽകാൻ കഴിയില്ലെന്നാണ് അതിന് മറുപടിയായി സുരേഷ് ഗോപി പറഞ്ഞത്. ഇതിൽ കൂടുതൽ അവരിൽ നിന്നും ഒന്നും പ്രതീക്ഷിക്കണ്ട എന്നും മന്ത്രി പറഞ്ഞു.

Tags