വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കുറച്ചു
Sep 1, 2025, 06:35 IST
ഇന്ന് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്.
രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കുറച്ചതായി എണ്ണ വിപണന കമ്പനികള്‍ അറിയിച്ചു. 19 കിലോ വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ നിരക്ക് 51.50 രൂപ കുറച്ചതായാണ് പ്രഖ്യാപനം. ഓഗസ്റ്റ് 31 ന് അര്‍ധരാത്രിയാണ് എണ്ണക്കമ്പനികളുടെ പ്രഖ്യാപനം. ഇന്ന് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്. 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് കമ്പനികള്‍ അറിയിച്ചു.
കഴിഞ്ഞ മാസവും എണ്ണ വിപണന കമ്പനികള്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ വില 33.50 രൂപ കുറച്ചിരുന്നു. അടുത്തടുത്ത രണ്ട് മാസങ്ങളിലായി ആകെ 85 രൂപയുടെ കുറവാണ് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയില്‍ ഉണ്ടായത്.
.jpg)

