എസ്എഫ്‌ഐ സ്‌കൂള്‍ കുട്ടികളുടെ 'പൂക്കി' ബാനറില്‍ വിവാദം ; പരാതി നല്‍കി കെ എസ് യു
Sep 20, 2026, 19:10 IST
പൂക്കി ബാനറിന്റെ പേരില്‍ എസ് എഫ് ഐക്കെതിരെ കെ എസ് യു പൊലീസില്‍ പരാതി നല്‍കി.
ചവറ ഗുഹാനന്ദപുരം സ്‌കൂളില്‍ സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ യു പി വിഭാഗം കുട്ടികളെക്കൊണ്ട് 'നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്മയം' എന്ന ബാനര്‍ പിടിപ്പിച്ച സംഭവത്തില്‍ വിവാദം കത്തുന്നു. പൂക്കി ബാനറിന്റെ പേരില്‍ എസ് എഫ് ഐക്കെതിരെ കെ എസ് യു പൊലീസില്‍ പരാതി നല്‍കി.
മുഖ്യമന്ത്രി വി ഡി സതീശന്റെ സല്‍പ്പേരിന് കളങ്കം വരുത്തിയെന്ന് ആരോപിച്ച് കെ എസ് യു ജില്ലാ പ്രസിഡന്റ് അന്‍വര്‍ സുല്‍ഫിക്കര്‍ കൊല്ലം ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. കുട്ടികളെക്കൊണ്ട് ഇത് ചെയ്യിച്ചവര്‍ക്കെതിരെ നടപടിവേണമെന്നതാണ് കെ എസ് യുവിന്റെ ആവശ്യം. സംഭവത്തില്‍ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നേരത്തെ തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
.jpg)

