വിവാഹ സല്‍ക്കാരത്തില്‍ പപ്പടം വിളമ്പാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കം ; തിരുവനന്തപുരത്ത് കൂട്ടത്തല്ല്
ബാലരാമപുരം ഊരൂട്ടമ്പലത്തിന് സമീപം നീറമണ്‍കരയിലാണ് സംഭവം.
വിവാഹ സല്‍ക്കാരത്തില്‍ പപ്പടം വിളമ്പാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ തിരുവനന്തപുരത്ത് കൂട്ടത്തല്ല്. വിവാഹത്തിനെത്തിയ വരന്റെയും വധുവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്നാണ് അടികൂടിയത്. ബാലരാമപുരം ഊരൂട്ടമ്പലത്തിന് സമീപം നീറമണ്‍കരയിലാണ് സംഭവം.
tRootC1469263">വിവാഹസല്‍ക്കാരത്തിനായി ഭക്ഷണം വിളമ്പിയ ഹാളിലായിരുന്നു തമ്മില്‍തല്ല്. ആദ്യം ചെറിയതോതിലുള്ള വാക്കേറ്റത്തിലാണ് പ്രശ്നം തുടങ്ങിയത്. ഇത് പിന്നീട് ഇരുകൂട്ടരും തമ്മിലുള്ള തര്‍ക്കത്തിലേക്കും കയ്യേറ്റത്തിലേക്കും വരെ എത്തുകയായിരുന്നു. ചിലര്‍ കസേര എടുത്ത് എറിയുകയും ചവിട്ടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. മാറനല്ലൂര്‍- നരുവാമൂട് പൊലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തി പ്രദേശത്തായിരുന്നു വിവാഹസല്‍ക്കാരം. വിവരം അറിഞ്ഞ് ഇവരു പൊലീസ് സ്റ്റേഷനുകളില്‍നിന്നും ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും ഇരു കൂട്ടരും പരാതിയില്ലെന്ന് അറിയിക്കുകയായിരുന്നു.
.jpg)


