കോൺഗ്രസ് വനിതാ നേതാവിനെതിരെ അപകീർത്തികരമായ വീഡിയോ; വിവാദ യൂട്യൂബർ രാജൻ ജോസഫ് വീണ്ടും അറസ്റ്റിൽ
അടൂർ: കോൺഗ്രസിന്റെ വനിതാ നേതാവിനെതിരെ സോഷ്യൽ മീഡിയയിലൂടെ തുടർച്ചയായി അപകീർത്തികരമായ ഉള്ളടക്കം പ്രചരിപ്പിച്ച കേസിൽ വിവാദ യൂട്യൂബർ വീണ്ടും അറസ്റ്റിൽ. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ശ്രീനാ ദേവി കുഞ്ഞമ്മ നൽകിയ പരാതിയിലാണ് യൂട്യൂബർ രാജൻ ജോസഫിനെ അടൂർ പൊലീസ് വ്യാഴാഴ്ച രാത്രി കൊച്ചിയിൽ നിന്ന് വീണ്ടും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആഴ്ച ഇതേ കേസിൽ പിടിയിലായി ജാമ്യത്തിലിറങ്ങിയതിന് തൊട്ടുപിന്നാലെ വ്യവസ്ഥകൾ ലംഘിച്ച് വീണ്ടും അപകീർത്തി വീഡിയോകൾ പോസ്റ്റ് ചെയ്തതിനെത്തുടർന്നാണ് നടപടി.കഴിഞ്ഞ ആഴ്ച കൊച്ചിയിൽ വെച്ചായിരുന്നു രാജൻ ജോസഫിനെ പൊലീസ് ആദ്യമായി അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു. പരാതിക്കാരിയെ വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള സമാനമായ കുറ്റകൃത്യങ്ങൾ ആവർത്തിക്കരുത് എന്ന കർശന വ്യവസ്ഥയിലായിരുന്നു അന്ന് ജാമ്യം ലഭിച്ചത്. എന്നാൽ, ജാമ്യം കിട്ടി പുറത്തിറങ്ങിയ അന്നുതന്നെ രാജൻ ജോസഫ് കോൺഗ്രസ് നേതാവിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പുതിയ വീഡിയോ യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
.jpg)

