വിവാദമായ ക്ഷേമപെൻഷൻ പരാമർശം : എം എം മണിയെ തള്ളി എം എ ബേബി

Controversial welfare pension remark MA Baby rejects MM Mani
Controversial welfare pension remark MA Baby rejects MM Mani

കൊച്ചി: ക്ഷേമപെൻഷനും മറ്റ് ആനുകൂല്യങ്ങളും ഔദാര്യമല്ല, ജനങ്ങളുടെ അവകാശം, എം എം മണിയെ തള്ളി സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബി. മണിയുടേത് തികച്ചും അനുചിതമായ പ്രസ്താവനയെന്നും ക്ഷേമപെൻഷനും മറ്റ് ആനുകൂല്യങ്ങളും ഒരു സർക്കാർ കൊടുക്കുന്ന ഔദാര്യമല്ല, ജനങ്ങളുടെ അവകാശമാണ് എന്നും മണിയെ തള്ളിക്കൊണ്ട് എം എ ബേബി പറഞ്ഞു.

tRootC1469263">

ഇടതുപക്ഷം എന്നും ആ സമീപനമാണ് പിന്തുടർന്ന് പോന്നിട്ടുള്ളത്. അതിന് നിരക്കാത്ത തരത്തിലുള്ള അഭിപ്രായപ്രകടനം എം എം മണിയുടെ ഭാഗത്തുനിന്ന് ഉണ്ടായത് പിശകാണ്. അദ്ദേഹം അത് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും എം എ ബേബി പറഞ്ഞു.

എം എം മണിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. പെൻഷൻ എല്ലാം കൃത്യമായി വാങ്ങി ശാപ്പാട് കഴിച്ചിട്ട് ജനങ്ങൾ നൈമിഷികമായ വികാരത്തിന് വോട്ട് ചെയ്തു എന്നും നന്ദികേട് കാണിച്ചു എന്നുമായിരുന്നു എം എം മണിയുടെ വിവാദ പരാമർശം. 

Tags