ബസിലെ വിവാദ വീഡിയോ, ജീവനൊടുക്കല്‍; യുവതിയുടെ മൊഴിയെടുക്കാന്‍ പോലീസ്

deepak

കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രക്കിടെ ബസില്‍വെച്ച്‌ ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. ദുരുദ്ദേശത്തോടെ യുവാവ് ശരീരത്തില്‍ സ്പർശിച്ചെന്ന് കാണിച്ച്‌ വടകര പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.

കോഴിക്കോട്: സ്വകാര്യ ബസില്‍ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണം നേരിട്ട യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയുടെ മൊഴിയെടുക്കും. ലൈംഗികാതിക്രമം നടന്നുവെന്ന് പറയുന്ന ബസിലെ ജീവനക്കാരുടെയും മൊഴിയെടുക്കും. ലൈംഗികാതിക്രമം നേരിട്ടെന്ന് അവകാശപ്പെട്ടെങ്കിലും പോലിസില്‍ പരാതി നല്‍കാതെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതും അന്വേഷിക്കും.

tRootC1469263">

വീഡിയോ വൈറലായതിനെ തുടര്‍ന്ന് യുവാവ് വലിയ മാനസികപ്രയാസത്തിലായിരുന്നുവെന്ന് കുടുംബവും സുഹൃത്തുക്കളും പറയുന്നു. എന്നാല്‍, ആരോപണത്തില്‍ യുവതി ഉറച്ചുനില്‍ക്കുന്നു. പയ്യന്നൂര്‍ വച്ചായിരുന്നു സംഭവമെന്നും വടകര പോലിസില്‍ വിവരമറിയിച്ചിരുന്നുവെന്നും യുവതി അവകാശപ്പെടുന്നു. 

കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രക്കിടെ ബസില്‍വെച്ച്‌ ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. ദുരുദ്ദേശത്തോടെ യുവാവ് ശരീരത്തില്‍ സ്പർശിച്ചെന്ന് കാണിച്ച്‌ വടകര പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.

പിന്നാലെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച്‌ യുവതി ദീപകിനെതിരെ സമൂഹമാധ്യമത്തില്‍ വീഡിയോ പങ്കുവച്ചിരുന്നു. ഇത് വലിയ രീതിയില്‍ പ്രചരിച്ചു. 20 ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. നിരവധിയാളുകള്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തു.വീഡിയോ വൈറലായതോടെ ദീപക്ക് കടുത്ത മാനസിക സമ്മർദത്തിലായിരുന്നു എന്ന് കുടുംബം പറയുന്നു. സമൂഹമാധ്യമങ്ങളില്‍ റീച്ച്‌ കൂട്ടുക എന്ന നിലയിലാണ് പെണ്‍കുട്ടി വീഡിയോ ചിത്രീകരിച്ചതെന്നും ദീപകിന്റെ കുടുംബം ആരോപിക്കുന്നു. ഇതിനു പിന്നാലെയാണ് ദീപക് ജീവനൊടുക്കിയത്. 

Tags