വിവാദ പ്രസ്താവനകൾ ആർക്കും ചേർന്നതല്ല, നേതാക്കൾ പരസ്യ പ്രസ്താനവകൾ ഒഴിവാക്കണം : സണ്ണി ജോസഫ്

Controversial statements are unbecoming of anyone; leaders should avoid making public statements: Sunny Joseph

നേതാക്കൾ പരസ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്നും അല്ലെങ്കിൽ എഐസിസി ക്ക് റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നേതാക്കളുടെ വിവാദ പ്രസ്താവനകൾ പാർട്ടിക്ക് അവമതിപ്പും തലവേദനയും ഉണ്ടാക്കുന്നു. പാർട്ടി പ്രവർത്തകരെയും പാർട്ടിയെ സ്‌നേഹിക്കുന്നവരെയും അത് വേദനിപ്പിക്കുന്നുവെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. 

 കണ്ണൂർ: യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, മന്ത്രികെ മുരളീധരൻ തുടങ്ങിയ നേതാക്കൾ നടത്തിയപരസ്യ പ്രതികരണത്തിനെതിരെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കണ്ണൂർ ഡി സിസി ഓഫീസിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നേതാക്കൾ പരസ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്നും അല്ലെങ്കിൽ എഐസിസി ക്ക് റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നേതാക്കളുടെ വിവാദ പ്രസ്താവനകൾ പാർട്ടിക്ക് അവമതിപ്പും തലവേദനയും ഉണ്ടാക്കുന്നു. പാർട്ടി പ്രവർത്തകരെയും പാർട്ടിയെ സ്‌നേഹിക്കുന്നവരെയും അത് വേദനിപ്പിക്കുന്നുവെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.നേതാക്കൾക്ക് പാർട്ടി വേദികളിൽ അഭിപ്രായം പറയാം. പരസ്യ പ്രതികരണം ഒരു നിലയിലും ഭൂഷണമല്ല. എല്ലാവരും പാർട്ടി അച്ചടക്കം പാലിക്കണം. എല്ലാ തരത്തിലുള്ള വിവാദ പ്രസ്താവനകളും ഒഴിവാക്കേണ്ടതാണ്. 

ഒഴിവാക്കാൻ നേതാക്കൾ ബാധ്യസ്ഥരാണ്. പാർട്ടിക്ക് ദോഷകരമാകുന്ന പ്രസ്താവനകൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ല. കർശനമായി ഈക്കാര്യം ഓർമ്മപെടുത്തുന്നുവെന്ന് സണ്ണി ജോസഫ് പറഞ്ഞു. ഡൽഹിയിൽ ജനാധിപത്യ അവകാശങ്ങൾക്കായി പോരാടുകയാണ് രാഹുൽ ഗാന്ധിയും ഖാർ ഖെജിയുമൊക്കെ അതിനിടെയിലാണ് കേരളത്തിൽ പാർട്ടിയുടെ ഉത്തരവാദിത്വപ്പെട്ടവർ വിവാദപ്രസ്താവനകൾ നടത്തുന്നത് ഇതു ജനങ്ങളിൽ ആശയകുഴപ്പമുണ്ടാക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ, പിണറായിക്കെതിരെ കേസെടുക്കുന്നതിൽ നിയമപരവും പക്വവുമായ നിലപാടാണ് സർക്കാർ എടുത്തിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. വൈദ്യുതി നിരക്കും സർച്ചാർജും കൂടുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണ് വൈദ്യുതി നിരക്കിൽ ഉടൻ തീരുമാനമില്ലെന്നാണ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു ഈ കാര്യം തീരുമാനിക്കേണ്ടത് റഗുലേറ്ററി അതോറിറ്റി യോഗമാണ് അത്തരത്തിൽ തീരുമാനമെടുക്കുന്നതിനുള്ള യോഗമൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags