മെർക്കുറി അടങ്ങിയ വിവാദ ക്രീം കുറിച്ചുനൽകിയ സംഭവം; ഡോക്റ്റർക്കെതിരെ ഡ്രഗ് കൺട്രോൾ വിഭാഗം അന്വേഷണം പ്രഖ്യാപിച്ചു

Controversial mercury-containing cream incident; Drug Control Division announces investigation against doctor

മലപ്പുറം: ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന മെർക്കുറി അടങ്ങിയ വിവാദ 'എഫ് ട്യൂൺ' (F-Tune) ക്രീം രോഗികൾക്ക് കുറിച്ചുനൽകിയ ഡോക്റ്റർ എസ്.ആർ. ബാലകൃഷ്ണനെതിരെ ഡ്രഗ് കൺട്രോൾ വിഭാഗം അന്വേഷണം പ്രഖ്യാപിച്ചു. ഡോക്റ്റർ സേവനമനുഷ്ഠിച്ചിരുന്ന ക്ലിനിക്കുകളിലും ക്രീം വിൽപ്പന നടത്തിയ മെഡിക്കൽ ഷോപ്പിലും ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തും.

ക്രീം ഉപയോഗിച്ചതിനെ തുടർന്ന് നിരവധി പേർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായെന്ന വാർത്തകൾ പുറത്തുവന്നതിന് ശേഷവും ഡോക്റ്റർ ഈ മരുന്ന് കുറിച്ചുനൽകുകയും അതിനെ ന്യായീകരിക്കുകയും ചെയ്തിരുന്നു. 10 വർഷത്തേക്ക് തുടർച്ചയായി ക്രീം ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ക്ലിനിക്കിൽ എത്തിയ നൂറുകണക്കിന് രോഗികൾക്ക് ഈ ക്രീം കുറിച്ചുനൽകിയിട്ടുണ്ടെന്നാണ് വിവരം.

അതേസമയം, ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രംഗത്തെത്തിയവരുടെ പരാതികൾ ഒതുക്കിത്തീർക്കാൻ ഡോക്റ്റർ പണം വാഗ്ദാനം ചെയ്തതായും ആരോപണമുയർന്നിട്ടുണ്ട്. ഡോക്റ്ററുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് സമീപത്തെ മെഡിക്കൽ ഷോപ്പിൽ ഈ ക്രീമുകൾ എത്തിച്ചിരുന്നത്. കൃത്യമായ ബില്ലുകളോ ലൈസൻസോ ഇല്ലാതെ രഹസ്യമായി സൂക്ഷിച്ചാണ് ഇവ വിറ്റിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

Tags