കിഫ്‌കോണില്‍ കരാര്‍ ജോലി

job

കിഫ്ബിയുടെ സബ്‌സിഡറി കമ്പനിയായ കിഫ്‌കോണില്‍ ജോലി നേടാന്‍ അവസരം. വിവിധ മാനേജര്‍ തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. 

tRootC1469263">

Last date for submitting online application     January 21, 2026 (05.00 PM)

തസ്തികയും ഒഴിവുകളും

കിഫ്‌കോണില്‍ മാനേജര്‍ (ക്ലയന്റ് റിലേഷന്‍), മാനേജര്‍ (ബിസിനസ് ഡെവലപ്‌മെന്റ്), അസിസ്റ്റന്റ് മാനേജര്‍ (ഡിജിറ്റല്‍ പ്രൊജക്ട് & കണ്ടന്റ് മാനേജ്‌മെന്റ്) റിക്രൂട്ട്‌മെന്റ്. 

പ്രായപരിധി
മാനേജര്‍ (ക്ലയന്റ് റിലേഷന്‍)      40 വയസ് വരെ
മാനേജര്‍ (ബിസിനസ് ഡെവലപ്‌മെന്റ്)     40 വയസ് വരെ
അസിസ്റ്റന്റ് മാനേജര്‍ (ഡിജിറ്റല്‍ പ്രൊജക്ട് & കണ്ടന്റ് മാനേജ്‌മെന്റ്)      40 വയസ് വരെ

യോഗ്യത

മാനേജര്‍ (ക്ലയന്റ് റിലേഷന്‍) 

മാനേജ്‌മെന്റ്/ എഞ്ചിനീയറിങ് + MBA/PGDMയ ഡിഗ്രി നേടിയിരിക്കണം. 

ക്ലയന്റ് സര്‍വീസിങ് മേഖലയില്‍ 3-5 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 

മാനേജര്‍ (ബിസിനസ് ഡെവലപ്‌മെന്റ്)

ബിസിനസ് മാനേജ്‌മെന്റ്/ എഞ്ചിനീയറിങ് ഡിഗ്രി. കൂടെ MBA/PGDM (മാര്‍ക്കറ്റിങ്/ ബിസിനസ് ഡെവലപ്‌മെന്റ്). 

3-5 വര്‍ഷത്തെ സാധുവായ എക്‌സ്പീരിയന്‍സ്. 

അസിസ്റ്റന്റ് മാനേജര്‍ (ഡിജിറ്റല്‍ പ്രൊജക്ട് & കണ്ടന്റ് മാനേജ്‌മെന്റ്) 

കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്/ കമ്പ്യൂട്ടര്‍ സയന്‍സ്/ IT/ MCA/ MBA ബിരുദം. അല്ലെങ്കില്‍ തത്തുല്യ യോഗ്യത. 

ഡിജിറ്റല്‍ പ്രൊജക്ട് മാനേജ്‌മെന്റില്‍ 2-3 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 

ശമ്പളം
മാനേജര്‍ (ക്ലയന്റ് റിലേഷന്‍)      Rs. 50,000/- to Rs. 1,00,000/-
മാനേജര്‍ (ബിസിനസ് ഡെവലപ്‌മെന്റ്)     Rs. 50,000/- to Rs. 1,00,000/-
അസിസ്റ്റന്റ് മാനേജര്‍ (ഡിജിറ്റല്‍ പ്രൊജക്ട് & കണ്ടന്റ് മാനേജ്‌മെന്റ്)      

    Rs. 40,000/- to Rs. 60,000/

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷന്‍ പേജില്‍ നിന്ന് കിഫ്‌കോണ്‍ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായ നോട്ടിഫിക്കേഷന്‍ വായിച്ച് മനസിലാക്കി, സംശയങ്ങള്‍ തീര്‍ക്കുക. ശേഷം തന്നിരിക്കുന്ന അപ്ലൈ നൗ ബട്ടണ്‍ ഉപയോഗിച്ച് അപേക്ഷിക്കുക. 

Tags