ചീഫ് സെക്രട്ടറി ഡോ എ ജയതിലകിനെതിരെ കോടതിയലക്ഷ്യ നടപടി

jayathilak
jayathilak

സംസ്ഥാന ചീഫ് സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കോടതിയലക്ഷ്യ നടപടി.

ചീഫ് സെക്രട്ടറി ഡോ എ ജയതിലകിനെതിരെ കോടതിയലക്ഷ്യ നടപടി. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പ്രകാരം പിരിച്ചെടുത്ത തുക കാര്‍ഷിക പ്രോത്സാഹന ഫണ്ടിലേക്ക് മാറ്റിയില്ലെന്ന ഹര്‍ജിയിലാണ് കോടതിയുടെ നടപടി. സംസ്ഥാന ചീഫ് സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കോടതിയലക്ഷ്യ നടപടി.

tRootC1469263">

റവന്യൂ സെക്രട്ടറി അരവിന്ദ് ശ്രീവാസ്തവ, ധനവകുപ്പ് സെക്രട്ടറി കേശവേന്ദ്ര കുമാര്‍, കാര്‍ഷിക ഉത്പാദന കമ്മിഷണര്‍ ടിങ്കു ബിസ്വാള്‍, ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ എന്നിവരാണ് കോടതിയലക്ഷ്യ നടപടി നേരിടുന്ന മറ്റ് ഉദ്യോഗസ്ഥര്‍.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെതാണ് നടപടി. ഉടന്‍ മറുപടി സത്യവാങ്മൂലം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. 2024 നവംബര്‍ 28ലെ ഹൈക്കോടതി വിധി നടപ്പാക്കിയില്ലെന്നാണ് ഹര്‍ജി. പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യക്കുറ്റം നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.


 

Tags