കോഴിക്കോട് വീടിന്റെ മതില്‍ ഇടിഞ്ഞ് നിര്‍മാണ തൊഴിലാളിക്ക് ദാരുണാന്ത്യം
കോഴിക്കോട്: കക്കോടിയില്‍ വീടിന്റെ മതില്‍ ഇടിഞ്ഞുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. ഒഡീഷ സ്വദേശിയായ നിര്‍മാണ തൊഴിലാളിയാണ് മരിച്ചത്.
സംരക്ഷണഭിത്തി കെട്ടുന്നതിനിടെ തൊട്ടടുത്തുള്ള ഭിത്തി ഇടിഞ്ഞ് വീഴുകയായിരുന്നു. അഗ്നിശമന സേന സ്ഥലത്തെത്തി ഇയാളെ പുറത്തെടുത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
tRootC1469263">രാവിലെ 10 മണിയോടെയായിരുന്നു അപകടമെന്നാണ് വിവരം. വീട് നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി അവിടെ പുതിയ മതില്‍ നിര്‍മ്മിക്കുന്നതിനിടയിലായിരുന്നു അപകടം ഉണ്ടായത്. പുതിയ മതില്‍ കെട്ടുന്നതിനിടയില്‍ തൊട്ടുമുമ്പിലുള്ള പഴയ വീടിന്റെ മതില്‍ ഇടിഞ്ഞു വീഴുകയായിരുന്നു. ഇടിഞ്ഞുവീണ മതില്‍ തൊഴിലാളികള്‍ക്ക് മുകളിലേക്കാണ് പതിച്ചത്.
അപകടത്തില്‍പ്പെട്ട തൊഴിലാളി മതില്‍ കെട്ടാന്‍ വേണ്ടി കുഴി എടുക്കുന്ന സമയത്ത് ഇത് അപകടമാണെന്നും ഇങ്ങനെ ചെയ്യരുതെന്നും പറഞ്ഞിരുന്നതായി നാട്ടുകാരും പ്രദേശവാസികളും പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലെ മഴ കാരണം മതില്‍ കുതിര്‍ന്നു നില്‍ക്കുകയായിരുന്നു. ഇടിഞ്ഞുവീണ മതിലിനും ഭാരമുള്ള സിമന്റ് പാളികള്‍ക്കുമിടയില്‍ അതിഥി തൊഴിലാളി ഏകദേശം ഒരു മണിക്കൂറോളം കുടുങ്ങിക്കിടന്നു.
നാട്ടുകാര്‍ ചേര്‍ന്ന് കയറ് കെട്ടി സ്ലാബ് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും നല്ല ഭാരമുണ്ടായിരുന്നതിനാല്‍ ഫലം കണ്ടില്ല. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് വളരെ വേഗം സ്ഥലത്തെത്തി. തൊഴിലാളിയെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
.jpg)

