കൊല്ലത്ത് കെ​ട്ടി​ട നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​ക്ക് സൂ​ര്യാതാപ​മേ​റ്റു

heat
heat

 കൊല്ലം : കൊ​ട്ടി​യത്ത് കെ​ട്ടി​ട നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​ക്ക് സൂ​ര്യാതാപ​മേ​റ്റു. നിർമാണത്തൊഴിലാളിയാ​യ ക​ണ്ണ​ന​ല്ലൂ​ർ കു​ന്ന​വി​ള​യി​ൽ ബി​ജു​വി​നാ​ണ് സൂ​ര്യാ​താപ​മേ​റ്റ​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ മു​ഖ​ത്ത​ല മു​രാ​രി​മു​ക്കി​ൽ വീ​ടി​ന്‍റെ ര​ണ്ടാം​നി​ല​യി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ട​യാ​ണ് സം​ഭ​വം നടന്നത്.

സൂ​ര്യാതാപം ഏ​റ്റ​താ​ണെ​ന്ന് ആ​ദ്യം അ​റി​ഞ്ഞി​രു​ന്നി​ല്ല. ഞാ​യ​റാ​ഴ്ച രാ​വി​ലെ ശ​രീ​ര​ത്തി​ൽ പൊ​ള്ള​ൽ പോ​ലെ ഉ​യ​ർ​ന്നു​വ​ന്ന​തോ​ടെയാണ് ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടിയത്.
 

Tags