'രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ' പ്രത്യേക പൂജ നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവാനാണ് പൂജ. ദിവസ പൂജയും ഗുരുതി പുഷ്പാഞ്ജലിയും, ഒറ്റ ശർക്കര നിവേദ്യവുമാണ് നടത്തിയത്
തൃശൂർ : കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തല വരണമെന്ന പ്രാർത്ഥനയുമായി ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടത്തി കോണ്‍ഗ്രസ് പ്രവർത്തകർ.തൃശ്ശൂർ നന്തിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിലാണ് രമേശ് ചെന്നിത്തലക്ക് പ്രത്യേക പൂജ നടത്തിയത് .
ഐഎൻടിയുസി തൃശൂർ ജില്ല വൈസ് പ്രസിഡന്‍റ് കെ എൻ നാരായണനാണ് കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തില്‍ വഴിപാട് കഴിച്ചത്.രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവാനാണ് പൂജ. ദിവസ പൂജയും ഗുരുതി പുഷ്പാഞ്ജലിയും, ഒറ്റ ശർക്കര നിവേദ്യവുമാണ് നടത്തിയത്.
അതേസമയം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള എഐസിസി നിരീക്ഷകരുടെ കൂടിക്കാഴ്ച്ച തുടരുന്നു. കെ സുധാകരൻ, വിഎം സുധീരൻ, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങി പ്രമുഖ നേതാക്കളുമായി നിരീക്ഷകർ കൂടിക്കാഴ്ച്ച നടത്തി.പിജെ കുര്യൻ, മാത്യു കുഴല്‍ നാടൻ തുടങ്ങിയവരും തലസ്ഥാനത്തെത്തിയിട്ടുണ്ട്. നിലവില്‍ ഓരോ എംഎല്‍എമാരും തിരുവനന്തപുരത്ത് എത്തിക്കൊണ്ടിരിക്കുകയാണ്.
.jpg)

