പിണറായിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് നേരെ ആക്രമണം ; പിന്നില്‍ സിപിഐഎമ്മാണെന്ന് ആരോപണം
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രകാശനെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിണറായിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് നേരെ ആക്രമണം. മൈലുള്ളിമെട്ടയില്‍ വെച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പ്രകാശനാണ് ആക്രമത്തിനിരയായത്. സിപിഐഎമ്മാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം. പോളിങ് തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ടുള പ്രവര്‍ത്തനങ്ങള്‍ക്കിടെയായിരുന്നു ആക്രമണം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രകാശനെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മട്ടന്നൂരില്‍ ബിജെപി ബൂത്ത് ഏജന്റിന് നേരെയും ആക്രമണമുണ്ടായി. ബൂത്ത് ഏജന്റ് മനോളി ഷൈജുവിന് ആക്രമണത്തില്‍ പരിക്കേറ്റു. സിപിഐഎം പ്രവര്‍ത്തകര്‍ ബൂത്ത് ഏജന്റിന് നേരെ കല്ലെറിയുകയായിരുന്നു എന്നാണ് ആരോപണം. പോളിങ് കേന്ദ്രത്തില്‍ ബൂത്ത് ഏജന്റിന്റെ അപ്ലിക്കേഷന്‍ നല്‍കി മടങ്ങുമ്പോള്‍ കുണ്ടേരി പൊയിലില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഷൈജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
.jpg)


