'പിതാവിനോട് അനീതി കാട്ടിയെന്നുവെച്ച് മറ്റുള്ളവരോട് കോണ്‍ഗ്രസ് അന്യായം കാണിക്കില്ല'; സി.എം.ആര്‍.എല്‍. കേസില്‍ ചാണ്ടി ഉമ്മന്‍
Updated: Oct 24, 2026, 08:06 IST
അനീതി കാട്ടിയെന്നുകരുതി മറ്റുള്ളവരോട് കോണ്‍ഗ്രസ് അന്യായം കാണിക്കില്ലെന്ന് ചാണ്ടി ഉമ്മന്‍. എം.എല്‍.എ.
തന്റെ പിതാവിനോട് അനീതി കാട്ടിയെന്നുകരുതി മറ്റുള്ളവരോട് കോണ്‍ഗ്രസ് അന്യായം കാണിക്കില്ലെന്ന് ചാണ്ടി ഉമ്മന്‍. എം.എല്‍.എ. സി.എം.ആര്‍.എല്‍. കേസിനെക്കുറിച്ച് ഒമാനില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ചാണ്ടി ഉമ്മന്‍. എസ്.എന്‍.ഡി.പി ഒമാന്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ മസ്‌കറ്റില്‍ സംഘടിപ്പിച്ച 'ഗുരുവര്‍ഷം' പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം
സി.എം.ആര്‍.എല്‍ കേസില്‍ നിയമം അതിന്റെ വഴിയേ മുന്നോട്ടുപോകണമെന്നും, ഈ വിഷയത്തിലുള്ള അന്വേഷണത്തില്‍ സര്‍ക്കാര്‍ കൃത്യമായ സമയമെടുത്ത് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
.jpg)


