ഉന്നത വിദ്യാഭ്യാസ വകുപ്പ് ലീഗില്‍ നിന്ന് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് ; പകരം ഫിഷറീസ് വേണമെന്ന ലീഗ് നിലപാടില്‍ എതിര്‍പ്പ്
ഫിഷറീസ് വേണമെന്ന ലീഗ് നിലപാടില്‍ കോണ്‍ഗ്രസിനും ലത്തീന്‍ സഭയ്ക്കും എതിര്‍പ്പുണ്ട്.
വി ഡി സതീശന്‍ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച വിജ്ഞാപനം വൈകുന്നു. വകുപ്പുകള്‍ സംബന്ധിച്ച തര്‍ക്കം തുടരുന്നതാണ് പ്രതിസന്ധി. ഉന്നത വിദ്യാഭ്യാസ വകുപ്പ് ലീഗില്‍ നിന്ന് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു. പകരം ഫിഷറീസ് വേണമെന്ന ലീഗ് നിലപാടില്‍ കോണ്‍ഗ്രസിനും ലത്തീന്‍ സഭയ്ക്കും എതിര്‍പ്പുണ്ട്. കൃഷി വകുപ്പിനോട് ടി സിദ്ധിഖിന് താല്‍പര്യമില്ല.
സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റിട്ടും വി ഡി സതീശന്‍ ക്യാബിനറ്റിലെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച വിജ്ഞാപനം വൈകുകയാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് ലീഗില്‍ നിന്നും കോണ്‍ഗ്രസ് ഏറ്റെടുക്കാന്‍ ആയിരുന്നു ധാരണ. ആ വകുപ്പ് റോജി എം ജോണിന് കൈമാറാനാണ് തീരുമാനം. പക്ഷേ ഉന്നത വിദ്യാഭ്യാസ വകുപ്പ് വിട്ടുകൊടുക്കണമെങ്കില്‍ ഫിഷറീസ് അടക്കമുള്ള കോണ്‍ഗ്രസിന്റെ കയ്യിലുള്ള വകുപ്പ് വേണമെന്ന് ലീഗ് നിര്‍ബന്ധം പിടിച്ചു. ഫിഷറീസ് ലീഗിന് കൊടുക്കുന്നതില്‍ കോണ്‍ഗ്രസിനും എതിരഭിപ്രായമുണ്ട്. ലത്തീന്‍ സഭയും എതിര്‍പ്പ് അറിയിച്ചിരുന്നു. ഇങ്ങനെ ചില തര്‍ക്കങ്ങള്‍ കാരണമാണ് വകുപ്പ് വിജ്ഞാപനം വൈകുന്നത്.
.jpg)

