കോണ്‍ഗ്രസ് പുനസംഘടന ; അന്തിമ തീരുമാനത്തിന് പ്രത്യേക സമിതി
Wed, 15 Mar 2023

കോണ്‍ഗ്രസ് പുനസംഘടനയില്‍ കെ.സുധാകരന് പൂര്‍ണ്ണാധികാരം നല്‍കില്ല. പുനസംഘടനയില്‍ അന്തിമ തീരുമാനത്തിന് പ്രത്യേക സമിതി നിലവില്‍ വരും. എം പിമാരും സമിതിയുടെ ഭാഗമാകും . പട്ടികക്ക് അന്തിമരൂപം നല്‍കുന്നത് എം പിമാരുടെ കൂടി നിലപാട് കണക്കിലെടുത്തെന്ന് സൂചന. ഇത് സംബന്ധിച്ച് ഗ്രൂപ്പ് നേതാക്കളുമായി അടുത്തയാഴ്ച ചര്‍ച്ച നടത്തും. താരിഖ് അന്‍വറിന്റെ കേരള സന്ദര്‍ശനം ഗ്രൂപ്പ് നേതാക്കളെ അനുനയിപ്പിക്കാനെന്നാണ് സൂചന.