കോണ്‍ഗ്രസ് എംഎല്‍എ മുഹമ്മദ് ഷിയാസ് ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍; അഭിനന്ദിച്ച് ഹിന്ദു ഐക്യവേദി നേതാക്കള്‍

Congress MLA Muhammad Shias in Sri Krishna Jayanti procession; Hindu Aikya Vedi leaders congratulate him

കൊച്ചി:  ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് എംഎല്‍എ മുഹമ്മദ് ഷിയാസിനെ അഭിനന്ദിച്ച് ഹിന്ദു ഐക്യവേദി നേതാക്കള്‍. ഷിയാസ് ശോഭായാത്രയില്‍ പങ്കെടുത്തതിന്റെ ചിത്രം സഹിതമാണ് ഹിന്ദു ഐക്യവേദി നേതാക്കളായ ആര്‍വി ബാബുവിന്‍റെയും കെപി ശശികലയുടെയും ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍.കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മനാഫിനൊപ്പമാണ് മുഹമ്മദ് ഷിയാസ് ശോഭായാത്രയില്‍ പങ്കെടുത്തതെന്ന് കുറിപ്പില്‍ പറയുന്നു. മാതൃകാപരവും അഭിനന്ദനാര്‍ഹവുമാണ് എംഎല്‍എയുടെ നടപടി എന്നാണ് ആര്‍വി ബാബു ഫേസ്ബുക്കില്‍ കുറിച്ചത്. നല്ല മാതൃകയെന്ന് ശശികല പോസ്റ്റില്‍ പറഞ്ഞു.

ജനപ്രതിനിധികൾ പിന്തുടരേണ്ട മാതൃകയാണി. നബിദിനമായാലും ശ്രീകൃഷ്ണ ജയന്തിയായാലും ഓണമോ ക്രിസ്മസോ പെരുന്നാളോ ആയാലും അവർക്ക് ഭേദചിന്ത അരുത്.ഗണേശോത്സവങ്ങളും ഈദ് ഘോഷയാത്രകളും ദേശീയ പോരാട്ടത്തിൻ്റെ വേദിയാക്കിയ ബാലഗംഗാധര തിലകനെ നമ്മൾ മറക്കരുതെന്ന് കെപി ശശികല പോസ്റ്റില്‍ പറഞ്ഞു. അതേസമയം എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഇതിന്റെ ചിത്രങ്ങളില്ല. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പുല്ലാര്‍ദേശം പള്ളുരുത്തി ശ്രീ ശങ്കരനാരായണ ക്ഷേത്രം സന്ദര്‍ശിക്കുന്നതിന്റെ വിഡിയോ എംഎല്‍എ പങ്കുവച്ചിട്ടുണ്ട്.

Tags