കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിക്ക് കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയുടെ പിഴ 11500 രൂപ

Congress

മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ പേരില്‍ നഗരത്തില്‍ അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകള്‍ കഴിഞ്ഞദിവസം നഗരസഭാ സെക്രട്ടറി ജീവനക്കാരെ ഉപയോഗിച്ച് നീക്കം ചെയ്തിരുന്നു.

മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യമര്‍പ്പിച്ച് ബോര്‍ഡ് സ്ഥാപിച്ച കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിക്ക് കോണ്‍ഗ്രസ് തന്നെ ഭരിക്കുന്ന നഗരസഭയില്‍ നിന്ന് പിഴ. മുഖ്യമന്ത്രിയുടെ കുടുംബവീട് സ്ഥിതി ചെയ്യുന്ന എറണാകുളത്തെ മരട് മുന്‍സിപ്പാലിറ്റിയാണ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിക്ക് 11,500 രൂപ പിഴ ഈടാക്കാനുള്ള നോട്ടീസ് നല്‍കിയത്.

മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ പേരില്‍ നഗരത്തില്‍ അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകള്‍ കഴിഞ്ഞദിവസം നഗരസഭാ സെക്രട്ടറി ജീവനക്കാരെ ഉപയോഗിച്ച് നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് പിഴ ഒടുക്കാനുള്ള നോട്ടീസും സെക്രട്ടറി കൈമാറിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയില്‍ കോണ്‍ഗ്രസിന്റെ തന്നെ ബോര്‍ഡുകള്‍ നീക്കം ചെയ്ത സെക്രട്ടറിയുടെ നടപടിക്കെതിരെ വലിയ തോതില്‍ ചര്‍ച്ചയായിട്ടുണ്ട്. നഗരസഭാ സെക്രട്ടറിയുടെ ഏകപക്ഷീയമായ നടപടിക്കെതിരെ മുന്‍ നഗരസഭാ ചെയര്‍മാന്‍ കഴിഞ്ഞദിവസം അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിക്ക് പിന്നാലെയാണ് ബോര്‍ഡ് വെച്ചതിന്റെ പേരില്‍ പിഴ ചുമത്തിക്കൊണ്ട് നഗരസഭാ സെക്രട്ടറി വീണ്ടും നോട്ടീസ് നല്‍കിയത്.

Tags