പാര്‍ട്ടി നിരന്തരം അവഗണിക്കുന്നു; കോണ്‍ഗ്രസ് നേതാവ് ടി ശരത്ചന്ദ്ര പ്രസാദ് രാജിവച്ചു

google news
sarath chandra prasad

കോണ്‍ഗ്രസ് നേതാവ് ടി ശരത്ചന്ദ്ര പ്രസാദ് രാജിവച്ചു. കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നാണ് രാജി വച്ചത്. രാജിക്കത്ത് രമേശ് ചെന്നിത്തലക്ക് കൈമാറി. തെരഞ്ഞെടുപ്പ് ചുമതലകൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ആണ് രാജി. 

നിരന്തരം പാര്‍ട്ടി അവഗണിക്കുന്നതിനെ തുടര്‍ന്നാണ് രാജിവയ്ക്കുന്നതെന്ന് ശരത്ചന്ദ്ര പ്രസാദ് പ്രതികരിച്ചു. കെപിസിസി എക്സിക്യൂട്ടീവ് അംഗമാണ് ശരത്ചന്ദ്രപ്രസാദ്. അതേസമയം രാജി സ്വീകരിക്കില്ലെന്നും പ്രശ്നം പരിഹരിക്കുമെന്നുമാണ് നേതൃത്വത്തിന്‍റെ വിശദീകരണം.