കോൺഗ്രസിലെ ഉൾപ്പോരിൽ ഡൽഹിയിൽ നിർണ്ണായക ചർച്ചകൾ; മുഖ്യമന്ത്രിയും തലസ്ഥാനത്തേക്ക്
തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങളും തർക്കവിഷയങ്ങളും രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിൽ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. ഇതിനിടെ മുഖ്യമന്ത്രി ഇന്ന് രാത്രി ഡൽഹിയിലേക്ക് തിരിക്കും. അദ്ദേഹം എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ആകാംക്ഷയാണ് ഉണർത്തിയിരിക്കുന്നത്.രാഹുൽ ഗാന്ധിയുമായി രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. ദേശീയ നേതൃത്വവുമായുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ, സംഘടനാ സാഹചര്യങ്ങൾ ചർച്ചയാകും.
സംസ്ഥാനത്ത് നടക്കുന്ന ഫ്ലക്സ് യുദ്ധം ഒഴിവാക്കേണ്ടതാണെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. പാർട്ടി നിർദേശം ലംഘിച്ചുള്ള പരസ്യ പ്രതികരണങ്ങൾ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പുതിയ കെപിസിസി പ്രസിഡന്റിനെ നിയമിക്കുന്ന കാര്യത്തിൽ എപ്പോൾ തീരുമാനമുണ്ടാകുമെന്നത് ഹൈക്കമാൻഡാണ് തീരുമാനിക്കേണ്ടതെന്നും സണ്ണി ജോസഫ് ആവർത്തിച്ചു.
.jpg)

