കേരളത്തിലെ കോണ്‍ഗ്രസിന് നാഥനില്ലാത്ത അവസ്ഥ ; പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ വൈകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

rajmohan unnithan

ഐക്യ ജനാധിപത്യ മുന്നണിയിലേക്ക് സിപിഐയെ കൊണ്ടുവരണമെന്നും അത് മുന്നണിക്ക് ഗുണകരമാകുമെന്നും ഉണ്ണിത്താന്‍ പറയുന്നു.

പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ വൈകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. തീരുമാനം വൈകുന്നതില്‍ നിഗൂഢതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഐക്യ ജനാധിപത്യ മുന്നണിയിലേക്ക് സിപിഐയെ കൊണ്ടുവരണമെന്നും അത് മുന്നണിക്ക് ഗുണകരമാകുമെന്നും ഉണ്ണിത്താന്‍ പറയുന്നു.

കേരളത്തിലെ കോണ്‍ഗ്രസിന് നാഥനില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം തുറന്നടിച്ചു. കെപിസിസിക്ക് അടിയുറച്ച നേതൃത്വം വരണം. ഡിസിസി പ്രസിഡന്റുമാരെ തെരഞ്ഞെടുത്തിട്ട് അഞ്ചുവര്‍ഷം കഴിഞ്ഞു. ജില്ലകളിലും പുതിയ നേതൃത്വം വരണമെന്നും ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. ജാതി സമവാക്യങ്ങള്‍ നോക്കി കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് അധാര്‍മികതയാണ്. അതുകൊണ്ട് ഒരു ഗുണവും കോണ്‍ഗ്രസിന് കിട്ടാന്‍ പോകുന്നില്ല, അദ്ദേഹം പറഞ്ഞു.

Tags