തളിപ്പറമ്പിലെ വിമത സ്ഥാനാര്‍ത്ഥി കൊയ്യം ജനാര്‍ദ്ദനനെ പുറത്താക്കി കോണ്‍ഗ്രസ്

Koyyam Janardhanan,election

കെപിസിസി, ഡിസിസി പ്രസിഡന്റുമാരുടെ അനുനയ ശ്രമത്തിലും വഴങ്ങാതിരുന്നതോടെയാണ് കെപിസിസി അംഗത്തെ പുറത്താക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

തളിപ്പറമ്പിലെ വിമത സ്ഥാനാര്‍ത്ഥിയെ പുറത്താക്കി കോണ്‍ഗ്രസ്. കെപിസിസി അംഗം കൊയ്യം ജനാര്‍ദ്ദനനെയാണ് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയത്. തളിപ്പറമ്പില്‍ യുഡിഎഫ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്നതിനാലാണ് നടപടി. കെപിസിസി, ഡിസിസി പ്രസിഡന്റുമാരുടെ അനുനയ ശ്രമത്തിലും വഴങ്ങാതിരുന്നതോടെയാണ് കെപിസിസി അംഗത്തെ പുറത്താക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഫോണില്‍ നേരിട്ട് സംസാരിച്ചെങ്കിലും കൊയ്യം ജനാര്‍ദ്ധനന്‍ തന്റെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അറിയിച്ചിരുന്നു.

സിപിഐഎം വിമതരെ പിന്തുണയ്ക്കാനുളള യുഡിഎഫിന്റെ തീരുമാനത്തിനെതിരെയായിരുന്നു കൊയ്യം ജനാര്‍ദ്ദനന്‍ രംഗത്ത് വന്നത്. സിപിഎം വിട്ടുവന്ന ടികെ ഗോവിന്ദനാണ് തളിപ്പറമ്പില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്നത്. ടി.കെ. ഗോവിന്ദനെ പിന്തുണയ്ക്കുന്നതില്‍ പ്രതിഷേധിച്ച് കൊയ്യം ജനാര്‍ദ്ദനനെ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ അധ്യക്ഷന്‍ വിജില്‍ മോഹനനും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിജില്‍ മത്സരിക്കാനുളള തീരുമാനത്തില്‍ നിന്ന് പിന്മാറി. അതേസമയം ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് തനിക്ക് പാലിക്കണമെന്ന് കൊയ്യം ജനാര്‍ദ്ദനന്‍ പറഞ്ഞു

Tags