അതിജീവിതകളുടെ മാനത്തിന് കോൺഗ്രസ് വില കൽപ്പിക്കുന്നില്ല : കെ.കെ. ശൈലജ എം.എൽ.എ

Congress does not value the dignity of survivors KK Shailaja MLA
Congress does not value the dignity of survivors KK Shailaja MLA

കണ്ണൂർ : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി പൊലീസിന് കൈമാറിയത് കെപിസിസി പ്രസിഡൻ്റ് തന്നെയാണെന്ന് കെ കെ ശൈലജ എം.എൽ.എ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ക്രിമിനലുകളെ പിന്താങ്ങിയാൽ വോട്ട് കിട്ടുമെന്ന് കെ പി സി സി പ്രസിഡൻൻ്റ് പ്രതീക്ഷിച്ചിരിക്കാമെന്ന് അവര്‍ പറഞ്ഞു.

tRootC1469263">

അൽപ്പം മനസാക്ഷിയുള്ളവർ ഈ ക്രിമിനലിസത്തെ പിന്താങ്ങില്ല. അതിജീവിതകളുടെ മാനത്തിന് കോൺഗ്രസ് വില കൽപ്പിക്കുന്നില്ലെന്ന് കെ.കെ ശൈലജ  കുറ്റപ്പെടുത്തി.

ക്രിമിനലുകൾക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് നിലകൊള്ളുന്നത്. പെൺകുട്ടികൾക്ക് ക്രൂരമായ അതിക്രമമാണ് നേരിടേണ്ടി വന്നത്. മന:സാക്ഷിയുള്ള മലയാളികൾ ആക്രമിക്കപ്പെട്ട പെൺകുട്ടികൾക്ക് ഒപ്പമാണ്.

രാഷ്‌ട്രീയം നോക്കാതെയാണ് എൽഡിഎഫ് കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുന്നത്. മുഖ്യമന്ത്രിയുടെ വാക്കുകളിൽ സ്ത്രീകൾക്ക് ആശ്വാസമുണ്ട്. സ്ത്രീലമ്പടൻമാരുടെ കൂടെ നിൽക്കില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും കെ.കെ. ശൈലജ എം.എൽ.എ വ്യക്തമാക്കി.

Tags