രാഹുല്‍ മാങ്കൂട്ടത്തിലിന് കോണ്‍ഗ്രസ് സംരക്ഷണ കവചമൊരുക്കി, എംഎല്‍എ സ്ഥാനത്ത് നിന്നുള്ള രാജിയാണ് ആവശ്യപ്പെടേണ്ടത് ; ടി പി രാമകൃഷ്ണന്‍

tp ramakrishnan

ഇതുവരെ രാഹുലിനോട് കോണ്‍ഗ്രസ് രാജി ആവശ്യപ്പെട്ടിട്ടില്ല.

രാഹുല്‍ മാങ്കൂട്ടത്തിലിന് കോണ്‍ഗ്രസ് സംരക്ഷണ കവചമൊരുക്കിയെന്നും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയാല്‍ മാത്രം പോര എംഎല്‍എ സ്ഥാനത്ത് നിന്നുള്ള രാജിയാണ് ആവശ്യപ്പെടേണ്ടതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഇതുവരെ രാഹുലിനോട് കോണ്‍ഗ്രസ് രാജി ആവശ്യപ്പെട്ടിട്ടില്ല. സംരക്ഷണം ഒരുക്കുന്നത് കോണ്‍ഗ്രസ് തന്നെയാണ്. കോണ്‍ഗ്രസിന്റെ വികൃത മുഖമാണ് പ്രകടമായത്. അവരുടെ നിലപാടില്‍ സംശയമുണ്ട് അത് ദൂരീകരിക്കണം. മാതൃകയാക്കാന്‍ കഴിയുന്ന ശക്തമായ നടപടി സ്വീകരിക്കണം. ഒരു കുറ്റവാളിയും രക്ഷപ്പെടാന്‍ പാടില്ല. പൊലിസിന്റെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

tRootC1469263">

സ്ത്രീത്വത്തെ മാനിക്കുന്നുവെങ്കില്‍ കോണ്‍ഗ്രസ് പരാതികാരിയെ കേള്‍ക്കണമായിരുന്നു. മുകേഷിന്റെ വിഷയം രാഹുല്‍ വിഷയത്തിന് സമാനമായരീതിയിലുള്ളത് അല്ലെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

Tags