ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

ramesh chennithala

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മന്ത്രി എം ലിജു, ദീപാദാസ് മുന്‍ഷി തുടങ്ങിയവര്‍ പങ്കെടുത്തു. 

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കെപിസിസിയുടെയും നേതൃത്വത്തില്‍ പ്രതിഷേധം. ലോക്ഭവനിലേക്കുള്ള മാര്‍ച്ചില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മന്ത്രി എം ലിജു, ദീപാദാസ് മുന്‍ഷി തുടങ്ങിയവര്‍ പങ്കെടുത്തു. 

ഗ്യാനേഷ് കമാര്‍ കേരള കേഡര്‍ ഉദ്യോഗസ്ഥന്‍ ആയതില്‍ ലജ്ജ തോന്നുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യത്ത് ഏകാധിപത്യം അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ജനങ്ങള്‍ ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വരും ദിവസങ്ങളില്‍ ജില്ലാ തലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

Tags