കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ കോര്‍പറേഷന്‍ ഓഫീസ് ഉപരോധം
Thu, 16 Mar 2023

കോണ്‍ഗ്രസിന്റെ കൊച്ചി കോര്‍പറേഷന്‍ ഉപരോധം തുടരുന്നു. വൈകിട്ട് 5മണിവരെയാണ് ഉപരോധം ബ്രഹ്മപുരം തീപിടുത്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഉപരോധം. നഗരസഭാ കൗണ്‍സില്‍ യോഗത്തിനെത്തിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ പൊലീസ് തല്ലിയതിലും പ്രതിഷേധം ശക്തമാകുകയാണ്.
നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ രാവിലെ 5മണി മുതല്‍ തുടങ്ങിയ ഉപരോധത്തില്‍ പങ്കെടുക്കുന്നത്. ഒരാളേയും കോ!!!ര്‍പറേഷനുള്ളിലേക്ക് കടത്തിവിടില്ലെന്നാണ് തീരുമാനം. പൊലീസ് സംഘവും സ്ഥലത്തുണ്ട്