കോണ്‍ഗ്രസിന്റെ കോര്‍ കമ്മിറ്റി യോഗം ഇന്ന്
തിരഞ്ഞെടുപ്പ് അവലോകനവും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും യോഗം ചര്‍ച്ച ചെയ്യും.
കോണ്‍ഗ്രസിന്റെ കോര്‍ കമ്മിറ്റി യോഗം ഇന്ന്. കോര്‍ കമ്മറ്റി രൂപീകരിച്ചതിനു ശേഷമുള്ള ആദ്യ യോഗമാണ് ഇന്ന് കെ.പി.സി.സി ഓഫീസില്‍ നടക്കുക. തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ഉള്ള യോഗത്തില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയാവും. തിരഞ്ഞെടുപ്പ് അവലോകനവും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും യോഗം ചര്‍ച്ച ചെയ്യും.
tRootC1469263">ജനുവരിയോടു കൂടി തന്നെ നിയമസഭാ തിരഞ്ഞെടുപ്പിന് പൂര്‍ണ സജ്ജമാകാനാണ് തീരുമാനം. പാരഡി ഗാന വിവാദത്തില്‍ പ്രതികളായവര്‍ക്ക് മുഴുവന്‍ സംരക്ഷണവും നല്‍കുന്ന കാര്യവും യോഗത്തില്‍ ഉയരും. കെപിസിസി സെക്രട്ടറിമാരുടെയും ഡിസിസി അധ്യക്ഷന്‍ മാരുടെയും പുനഃസംഘടനയിലും കോര്‍ കമ്മിറ്റി തീരുമാനമെടുക്കും. ഈ തീരുമാനം ഹൈക്കമാന്റിനെ അറിയിക്കുകയും ചെയ്യും. തൊഴിലുറപ്പ് പദ്ധതിയിലെ കേന്ദ്ര ഇടപെടലില്‍ സംസ്ഥാനത്തുള്ള തുടര്‍ സമരങ്ങളും ആലോചിക്കും. വൈകുന്നേരം അഞ്ചുമണിക്കാണ് കോര്‍ കമ്മിറ്റി യോഗം നടക്കുക.
.jpg)


