തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റിന് കുത്തേറ്റു

google news
stabbed

തൃശ്ശൂർ: യൂത്ത് കോൺഗ്രസ്‌ പൊറത്തിശ്ശേരി മണ്ഡലം പ്രസിഡന്റ് സാന്റോ പി ആറിന് കുത്തേറ്റു. മാപ്രാണം കുരിശു മുത്തപ്പൻ പള്ളിയിലെ പുഷ്പ കുരിശ് എഴുന്നള്ളിപ്പിനിടയിലാണ് കുത്തേറ്റത്. ഡാൻസ് കളിക്കുകയായിരുന്ന ആളുകളെ നിയന്ത്രിക്കുന്നതിനിടയിലായിരുന്നു സംഭവം.

ജിൻസ് മാറോക്കി, നിപ്പോൾ പള്ളിത്തറ എന്നിവരാണ് കുത്തിയത്. സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചായിരുന്നു ആക്രമണം. ഇരിങ്ങാലക്കുട പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Tags