നിയമസഭയിലെ സംഘര്‍ഷം; സ്പീക്കര്‍ വിളിച്ച കക്ഷിനേതാക്കളുടെ യോഗം ഇന്ന്

നിയമസഭയില്‍ ഇന്നലെയുണ്ടായ അസാധാരണ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സ്പീക്കര്‍ വിളിച്ച കക്ഷിനേതാക്കളുടെ യോഗം ഇന്ന് രാവിലെ എട്ടിന് നടക്കും. മര്‍ദിച്ച വാച്ച് ആന്റ് വാര്‍ഡുകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് 6 പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ എംഎല്‍എമാര്‍ മര്‍ദിച്ചെന്നാണ് വനിതാ വാച്ച് ആന്റ് വാര്‍ഡുകളുടെ പരാതി. പരാതികളില്‍ സ്പീക്കര്‍ എടുക്കുന്ന നടപടിയാണ് പ്രധാനം.
നടപടി ഉണ്ടായില്ലെങ്കില്‍ ഇന്നത്തെ സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കാനിടയില്ല. ചോദ്യോത്തരവേള മുതല്‍ പ്രശ്‌നം വീണ്ടും സംഘര്‍ഷത്തിലേക്ക് നീങ്ങും. പ്രതിപക്ഷ നേതാവ് മന്ത്രി റിയാസിനെതിരെ നടത്തിയ മരുമകന്‍ മാനേജ്‌മെന്റ് ക്വാട്ട പരാമര്‍ശത്തിലും റിയാസിന്റെ വാഴപ്പിണ്ടി പ്രയോഗത്തിലും ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം ഇന്ന് ഏറ്റുമുട്ടാന്‍ സാധ്യതയുണ്ട്