കാസർകോട് റെയില്‍വേ പാളത്തില്‍ കോണ്‍ക്രീറ്റ് സ്ലാബ്;അട്ടിമറി സാധ്യതയെന്ന് സംശയം
Updated: Dec 22, 2025, 10:09 IST
വിവരം ലഭിച്ച ഉടൻ തന്നെ റെയില്‍വേ ജീവനക്കാർ സ്ഥലത്തെത്തി സ്ലാബ് നീക്കം ചെയ്‌തു. സമയോചിതമായ ഇടപെടലിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.
കാസർകോട്: കാസർകോട് കോട്ടിക്കുളത്ത് റെയില്‍വേ പാളത്തില്‍ കോണ്‍ക്രീറ്റ് സ്ലാബ്. റെയില്‍വെ സ്റ്റേഷന്റെ തെക്കുഭാഗത്തുള്ള ഒന്നാം നമ്ബർ പ്ലാറ്റ്‌ഫോമിനോട് ചേർന്ന ട്രാക്കിലാണ് കോണ്‍ക്രീറ്റ് സ്ലാബ് കിടന്നിരുന്നത്. തലനാരിഴയ്ക്കാണ് അപകടമൊഴിവായത്. സംഭവത്തില്‍ അട്ടിമറി സാധ്യതയുയുണ്ടോയെന്ന സംശയത്തിലാണ് പോലീസ്.
tRootC1469263">റെയില്‍വേ പാളത്തില്‍ കോണ്‍ക്രീറ്റ് സ്ലാബ് കണ്ടതിനെത്തുടർന്ന് യാത്രക്കാരും പരിസരവാസികളുമാണ് വിവരം സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചത്. വിവരം ലഭിച്ച ഉടൻ തന്നെ റെയില്‍വേ ജീവനക്കാർ സ്ഥലത്തെത്തി സ്ലാബ് നീക്കം ചെയ്‌തു. സമയോചിതമായ ഇടപെടലിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. സംഭവത്തില്‍ കോട്ടിക്കുളം റെയില്‍വെ സ്റ്റേഷൻ സൂപ്രണ്ടിൻ്റെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
.jpg)


