കമ്പ്യൂട്ടർ വേർഡ് പ്രൊസസ്സിംഗ് കോഴ്സ്; അപേക്ഷ ക്ഷണിച്ചു
Jun 4, 2025, 19:38 IST


കോഴിക്കോട് : നാഷണൽ എംപ്ലോയ്മെന്റ്റ് സർവ്വീസ് (കേരള) വകുപ്പിന്റെ കീഴിൽ കോഴിക്കോട് കോച്ചിംഗ് കം ഗൈഡൻസ് സെന്റർ ഫോർ എസ്സി/എസ്ടി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി പത്ത് മാസത്തെ സൗജന്യ സ്റ്റെനോഗ്രാഫി/ടൈപ്പ്റൈറ്റിംഗ്/കമ്പ്യൂട്ടർ വേർഡ് പ്രൊസസ്സിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
tRootC1469263">എസ്എസ്എൽസി യോഗ്യതയുള്ള 26 വയസ്സിൽ താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഫീസിൽ ഹാജരായി നേരിട്ട് അപേക്ഷ നൽകാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ പത്ത്. അപേക്ഷകർക്ക് എംപ്ലോയ്മെന്റ്റ് രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. ഫോൺ: 0495 2376179.