പരാതികള്‍ പാര്‍ട്ടിക്കുള്ളില്‍ പറയണം'; പിണറായി വിജയനെ പിന്തുണച്ച് എം എ ബേബി

Kanthapuram's anti-women stance is on par with RSS's ideology; CPM General Secretary MA Baby strongly criticizes

സ്ഥാനാര്‍ത്ഥി ആരായാലും പാര്‍ട്ടിക്കാര്‍ സിപിഎമ്മിന് തന്നെ വോട്ട് ചെയ്യണം എന്നാണ് എം എ ബേബി പറയുന്നത്.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂര്‍ പ്രസംഗത്തെ പൂര്‍ണമായി ന്യായീകരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് പരാതി ഉണ്ടെങ്കിലും പാര്‍ട്ടിക്കാര്‍ വോട്ട് മാറ്റി ചെയ്യാമോ എന്നാണ് എം എ ബേബിയുടെ ചോദ്യം. 

സ്ഥാനാര്‍ത്ഥി ആരായാലും പാര്‍ട്ടിക്കാര്‍ സിപിഎമ്മിന് തന്നെ വോട്ട് ചെയ്യണം എന്നാണ് എം എ ബേബി പറയുന്നത്. ഏത് സാഹചര്യത്തിലാണെങ്കിലും പാര്‍ട്ടിക്കെതിരെ നില്‍ക്കല്‍ തെറ്റാണെന്ന് അണികള്‍ മനസിലാക്കണം. പരാതികള്‍ പാര്‍ട്ടിക്കുള്ളില്‍ മാത്രം പറയണമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. കേരളത്തിലെ പാര്‍ട്ടി ആന്തരിക ചികിത്സയിലാണെന്നും ചവിട്ടിപ്പിഴിയല്‍ വേണ്ടിവരുമെന്നും എംഎ ബേബി കൂട്ടിച്ചേര്‍ത്തു.

Tags