ചികിത്സയ്‌ക്കെത്തിയ യുവതികളോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി ; സര്‍ക്കാര്‍ ഡോക്ടര്‍ അറസ്റ്റില്‍
Wed, 15 Mar 2023

കുറ്റ്യാടിയില്‍ ചികിത്സയ്‌ക്കെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഡോക്ടര്‍ അറസ്റ്റില്‍. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ബിബിനാണ് അറസ്റ്റിലായത്. ഡ്യൂട്ടി സമയത്ത് ബിബിന്‍ മദ്യപിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.
ഇന്നലെ വൈകീട്ട് 3.30 ഓടെയാണ് സംഭവം. പരിശോധനയ്ക്ക് എത്തിയ യുവതികളുടെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിച്ചു എന്നാണ് പരാതി.