'പണം നല്‍കിയിട്ടും ഫ്‌ലാറ്റ് കൈമാറിയില്ലെന്ന് പരാതി'; മുന്‍ മന്ത്രി ഷിബു ബേബി ജോണിനെതിരെ കേസ്

shibu baby john

ഷിബു ബേബി ജോണിന്റെ കുടുംബവും കെട്ടിട നിര്‍മ്മാണ കമ്പനിയും തമ്മില്‍ ധാരണയുണ്ടായിരുന്നു. 

പണം നല്‍കിയിട്ടും ഫ്‌ലാറ്റ് കൈമാറിയില്ലെന്ന പരാതിയില്‍ മുന്‍ മന്ത്രിയും ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയുമായ ഷിബു ബേബി ജോണിനെതിരെ പൊലീസ് കേസ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസാണ് കേസെടുത്തത്. ഷിബു ബേബി ജോണിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയില്‍ ഫ്‌ലാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്നാണ് പരാതി. കുമാരപുരം സ്വദേശി അലക്‌സ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഷിബു ബേബി ജോണിന്റെ കുടുംബവും കെട്ടിട നിര്‍മ്മാണ കമ്പനിയും തമ്മില്‍ ധാരണയുണ്ടായിരുന്നു. 

tRootC1469263">


ഈ ധാരണ പ്രകാരം 2020ല്‍ പണം നല്‍കിയിട്ടും ഫ്‌ലാറ്റ് കൈമാറിയില്ലെന്നാണ് പരാതി. ആദ്യം സിവില്‍ കേസാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് പരാതി എഴുതി തള്ളിയിരുന്നു. എന്നാല്‍, പരാതിക്കാരന്‍ പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതോടെയാണ് കേസെടുത്തത്. ആന്‍ഡ കണ്‍സ്ട്രക്ഷന്‍ എന്ന നിര്‍മാണ കമ്പനിക്കാണ് 15 ലക്ഷം നല്‍കിയത്. ആന്‍ഡ കമ്പനിയും ഷിബു ബേബി ജോണിന്റെ കുടുംബവും തമ്മിലായിരുന്നു ധാരണ. അതേസമയം, ഒരു രൂപ പോലും താന്‍ വാങ്ങിയിട്ടില്ലെന്നും നിയമവിരുദ്ധമായ കേസാണെന്നും ഷിബു ബേബി ജോണ്‍ പ്രതികരിച്ചു. നിര്‍മാണ കമ്പനിയുമായി ഭൂ ഉടമകള്‍ എന്ന നിലയിലാണ് ധാരണയുണ്ടാക്കിയതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

Tags