കളമശ്ശേി മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ കയ്യേറ്റം ചെയ്തതായി പരാതി; പ്രതി അറസ്റ്റില്‍

google news
doctor

കളമശ്ശേി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടറെ കയ്യേറ്റം ചെയ്‌തെന്ന് ആരോപണം. ആരോപണ വിധേയനായ വട്ടേക്കുന്ന് സ്വദേശി ഡോയലിനെ അറസ്റ്റ് ചെയ്തു. അപകടത്തില്‍ പരുക്കേറ്റ് ചികിത്സക്കെത്തിയതാണ് ഡോയല്‍. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 

ഇന്നലെ രാത്രി 10.50 ഓടെയാണ് സംഭവം. മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജനായ ഡോ. ഇര്‍ഫാന്‍ ഖാന് നേരെയാണ് ആക്രമണം ഉണ്ടായത്. അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയിലെത്തിയ ഇയാള്‍ പ്രകോപനപരമായാണ് സംസാരിച്ചതെന്ന് ഡോക്ടര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ ആരോപിച്ചു. 

ഡോയലിനെ ആശുപത്രിയിലെത്തിക്കുന്ന സമയത്ത് ഡോക്ടര്‍ മറ്റൊരു രോഗിയെ പരിശോധിക്കുകയായിരുന്നു. ഇതിന് അകാരണമായി യുവാവ് ഡോക്ടറെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നുമാണ് ആരോപണം.

Tags