ദർശനത്തിന് പണം വാങ്ങുന്നെന്ന പരാതി; ശബരിമലയിലെ മരാമത്ത് ഓഫീസിൽ വിജിലൻസ് പരിശോധന
ദർശനത്തിന് പണം വാങ്ങുന്നുവെന്നും മുറികൾ മറിച്ചു നൽകുന്നുവെന്നുമുള്ള പരാതികളും വിജിലൻസ് പരിശോധിച്ചു.
ശബരിമല: സന്നിധാനത്ത് വിജിലൻസിന്റെ മിന്നൽ പരിശോധന. ദർശനത്തിന് പണം വാങ്ങുന്നുവെന്നും മുറികൾ മറിച്ചു നൽകുന്നുവെന്നുമുള്ള പരാതികളിലാണ് പരിശോധന. കഴിഞ്ഞ ദിവസം രാത്രിയാണ് സന്നിധാനത്ത് വിജിലൻസിന്റെ മിന്നൽ പരിശോധന. മരാമത്ത് ഉദ്യോഗസ്ഥരുടെ ഓഫീസിലും വ്യാപാര സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ കയ്യേറ്റവും സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളും കണ്ടെത്തി.
മരാമത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിലും വ്യാപാര സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന. നിർദിഷ്ട സ്ഥലത്തിന് പുറത്തേക്ക് വ്യാപാര സ്ഥാപനങ്ങൾ നിർമ്മാണം നടത്തിയിട്ടുണ്ടോ എന്ന പരിശോധനയിൽ നാല് സ്ഥാപനങ്ങൾ കൂടുതൽ സ്ഥലം കയ്യേറിയതായി കണ്ടെത്തിയത്.
ദർശനത്തിന് പണം വാങ്ങുന്നുവെന്നും മുറികൾ മറിച്ചു നൽകുന്നുവെന്നുമുള്ള പരാതികളും വിജിലൻസ് പരിശോധിച്ചു. അസിസ്റ്റന്റ് എൻജിനീയറുടെയും പ്യൂണിന്റെയും ഫോണുകൾ പിടിച്ചെടുത്തു. അതേസമയം ശബരിമല ദർശനത്തിനായുള്ള വെർച്വൽൽ ക്യൂ ബുക്കിംഗ് നവംബർ 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി അനുവദിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു.
നവംബർ 21,22 തീയതികളിൽ ആനുപാതികമായി സ്പോട്ട് ബുക്കിങ്ങിലും വർദ്ധനവരുത്തും. ദർശനത്തിനായുള്ള സ്ലോട്ട് ബുക്കിങ്ങിന് അവസരം ലഭിക്കാത്ത ഭക്തജനങ്ങൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.നിലയ്ക്കൽ – പമ്പ പാത വഴി 60,000 ഭക്തർക്കാണ് ഒരു ദിവസം വെർച്വൽ ക്യൂ സൗകര്യം നൽകുന്നത്.
.jpg)

