സുഗതന്റെ വ്യാജ ഒപ്പിട്ടെന്ന പരാതി; പൊലീസ് ഉടന്‍ കേസെടുക്കും

Councilor R Sugathan can take oath; Court grants interim bail

തുടര്‍ച്ചയായി മൂന്ന് യോഗങ്ങളില്‍ സുഗതന്‍ പങ്കെടുത്തതായി രേഖപ്പെടുത്തിയ രജിസ്റ്ററിന്റെ വിവരാവകാശ രേഖകള്‍ ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരം: സുഗതന്റെ വ്യാജ ഒപ്പിട്ടെന്ന പരാതിയില്‍ പൊലീസ് ഉടന്‍ കേസെടുക്കും. സംഭവത്തില്‍ കേസെടുത്ത് സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി അന്വേഷണ സംഘം കോര്‍പ്പറേഷനില്‍ നേരിട്ടെത്തി പരിശോധന നടത്തി.കൗണ്‍സിലര്‍ സ്ഥാനം നഷ്ടപ്പെടാതിരിക്കാന്‍ മേയര്‍ വി വി രാജേഷിന്റെ ഓഫീസ് കേന്ദ്രീകരിച്ചാണ് ക്രമക്കേട് നടന്നതെന്നാണ് ആരോപണം.

തുടര്‍ച്ചയായി മൂന്ന് യോഗങ്ങളില്‍ സുഗതന്‍ പങ്കെടുത്തതായി രേഖപ്പെടുത്തിയ രജിസ്റ്ററിന്റെ വിവരാവകാശ രേഖകള്‍ ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 26, മാര്‍ച്ച് 3, ഏപ്രില്‍ 27 എന്നീ തീയതികളിലെ കൗണ്‍സില്‍ യോഗങ്ങളിലാണ് വ്യാജ ഒപ്പിട്ടതെന്നാണ് പരാതിയിലുള്ളത്.

കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ സിസിടിവി കാമറകളില്ലെന്നും പല കാമറകളും പ്രവര്‍ത്തിക്കുന്നില്ലെന്നുമാണ് നഗരസഭ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.ഇതിനെത്തുടര്‍ന്ന് കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

അതിനിടയില്‍, സുഗതന്റെ ഒപ്പ് രേഖപ്പെടുത്തിയ രജിസ്റ്റര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മേയര്‍ വി വി രാജേഷിന്റെയും സുഗതന്റെയും മൊഴികള്‍ വൈകാതെ തന്നെ രേഖപ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.

 

Tags