വോട്ടുപിടിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ മദ്യം വിതരണം ചെയ്തതായി പരാതി

police8
police8

സിപിഎം പ്രവര്‍ത്തകര്‍ രാത്രി നെടുന്തന ഉന്നതിയില്‍ മദ്യം വിതരണം ചെയ്യാന്‍ ശ്രമിച്ചെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. 

വയനാട് തോല്‍പ്പെട്ടിയില്‍ വോട്ടുപിടിക്കാന്‍ മദ്യം വിതരണം ചെയ്തതായി പരാതി. സിപിഎം പ്രവര്‍ത്തകര്‍ രാത്രി നെടുന്തന ഉന്നതിയില്‍ മദ്യം വിതരണം ചെയ്യാന്‍ ശ്രമിച്ചെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. 

പൊലീസെത്തി പിടികൂടിയ 3 സിപിഎം പ്രവര്‍ത്തകരെ മറ്റ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് മോചിപ്പിച്ചെന്നും പരാതിയുണ്ട്. ഇത് പ്രദേശത്ത് സംഘര്‍ഷാവസ്ഥാ സൃഷ്ടിച്ചു. പിന്നീട് സ്ഥലത്ത് തമ്പടിച്ച ഇരുഭാഗം പാര്‍ട്ടി പ്രവര്‍ത്തകരെയും പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.

tRootC1469263">

Tags