യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ ക്ഷേമ പെന്‍ഷന്‍ വിതരണം നടത്തിയതായി പരാതി
ഗുണഭോക്താക്കളെ യു ഡി എഫ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് പണം നല്‍കിയതെന്നും പെന്‍ഷന്‍ വിതരണം പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ ആയിരുന്നുവെന്നുമാണ് ആരോപണം
യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ ക്ഷേമ പെന്‍ഷന്‍ വിതരണം നടത്തിയതായി പരാതി. മലപ്പുറം പുല്‍പറ്റ പഞ്ചായത്തിലെ കാരപറമ്പില്‍ ചട്ടം ലംഘിച്ച് പെന്‍ഷന്‍ വിതരണം നടത്തിയെന്നാണ് സിപിഐഎം ആരോപിക്കുന്നത്. പെന്‍ഷന്‍ ഗുണഭോക്താക്കളെ യു ഡി എഫ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് പണം നല്‍കിയതെന്നും പെന്‍ഷന്‍ വിതരണം പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ ആയിരുന്നുവെന്നുമാണ് ആരോപണം. പെന്‍ഷന്‍ വിതരണ ചുമതല പുല്‍പറ്റ സര്‍വീസ് സഹകരണ ബാങ്കിനാണ്. വിതരണം ചെയ്യാന്‍ ഉദ്ദേശിച്ച കെട്ടിടത്തില്‍ അസൗകര്യം ഉള്ളതുകൊണ്ടാണ് അവിടെ വെച്ച് വിതരണം ചെയ്തെന്ന് ബാങ്ക് അധികൃതര്‍ വിശദമാക്കുന്നത്.
തെരഞ്ഞെടുപ്പിന് ശേഷം കെട്ടിടം യുഡിഎഫ് ഓഫീസ് അല്ലെന്നാണ് അധികൃതരുടെ വിശദീകരണം. പെന്‍ഷന്‍ വിതരണത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. പുല്‍പറ്റ പഞ്ചായത്തിലെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ഇന്ന് പെന്‍ഷന്‍ വിതരണം ഉണ്ടാവുമെന്നും അര്‍ഹരായവര്‍ എത്തണമെന്നും സന്ദേശം പ്രചരിച്ചിരുന്നു. അതിന് ശേഷമാണ് പെന്‍ഷന്‍ വിതരണം നടന്നത്.
.jpg)

