രാഹുലിനെതിരായ പരാതി; യുവതിക്കെതിരെ സൈബര്‍ ആക്രമണത്തിന് ആഹ്വാനം ചെയ്ത് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അംഗങ്ങള്‍
Nov 30, 2025, 16:06 IST
യുവതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ നിര്‍ദേശം നല്‍കി.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ കടുത്ത സൈബര്‍ ആക്രമണം. യുവതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച സ്‌ക്രീന്‍ഷോട്ട് പുറത്തുവന്നു.
tRootC1469263">ഭയമില്ലാത്തവര്‍ ഇതുപോലെ പോസ്റ്റ് ചെയ്യണം എന്നാണ് ഫോട്ടോ സഹിതം വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച് ആഹ്വാനം ചെയ്തിരിക്കുന്നത്. ആ ആഹ്വാനത്തിന് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി യുവതിയുടെ ഫോട്ടോയും വീഡിയോയും പ്രത്യക്ഷപ്പെട്ടത്.
അതേസമയം സൈബര്‍ ആക്രമണത്തിനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
.jpg)


