ലക്ഷ്മിപ്രിയക്കെതിരായ പരാതി, അൻസിബ നേരിട്ട് ഹാജരാകണമെന്ന് കോടതി

Actress Lakshmi Priya filed the complaint at a time when the message sent by Ansiba was affecting her family life

സാമൂഹികമാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തുന്നു, പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്നായിരുന്നു പോലീസ് നിലപാട്.

കൊച്ചി: ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ അൻസിബ നേരിട്ട് ഹാജരാകണമെന്ന് കോടതി. അടുത്തമാസം 29-ന് മുമ്പ് കോടതിയിൽ ഹാജരാവണം എറണാകുളം മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.ലക്ഷ്മിപ്രിയയ്ക്കും ശ്വേതാ മേനോനുമെതിരായി നേരത്തെ അൻസിബ ഹസൻ പാലാരിവട്ടം പോലീസിൽ പരാതി നൽകിയിരുന്നു. 

സാമൂഹികമാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തുന്നു, പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്നായിരുന്നു പോലീസ് നിലപാട്. തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചത്.സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വകുപ്പ് പ്രകാരം കേസെടുക്കാൻ കഴിയില്ലെന്ന് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.

മാനനഷ്ടത്തിന് അൻസിബയ്ക്ക് കോടതിയെ സമീപിക്കാമെന്നും പോലീസ് റിപ്പോർട്ടിലുണ്ടായിരുന്നു. ഇക്കാര്യം പോലീസ് നേരത്തെ അൻസിബയെയും അറിയിച്ചു.കേസ് പരിഗണിക്കവെയാണ് അൻസിബയോട് നേരിട്ട് ഹാജരാവാൻ കോടതി നിർദേശിച്ചത്. 

Tags