മുഖ്യമന്ത്രി വി ഡി സതീശനെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അധിക്ഷേപിച്ചെന്ന പരാതി; കാലടി സ്വദേശിക്ക് എതിരെ കേസ്

Vizhinjam port project; Chief Minister VD Satheesan says the state government will not accept any decision that sacrifices Kerala's interests

നാട്ടുകാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന ഒരു ഗ്രൂപ്പ് അംഗത്തിന്റെ പരാതിയിലാണ് കേസ്.

മുഖ്യമന്ത്രി വി ഡി സതീശനെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അധിക്ഷേപിച്ചെന്ന പരാതിയില്‍ എറണാകുളം കാലടി സ്വദേശിക്ക് എതിരെ കേസ്. വാഴേലി ഫൈസലിന് എതിരെയാണ് കാലടി പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയിലാണ് കേസ്. നാട്ടുകാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന ഒരു ഗ്രൂപ്പ് അംഗത്തിന്റെ പരാതിയിലാണ് കേസ്.

മുഖ്യമന്ത്രി വി ഡി സതീശനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഫേസ് ബുക്കില്‍ കമന്റിട്ടെന്ന പരാതിയില്‍ ഒരു യുവാവിനെ അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി നിതിന്‍ കക്കേടത്തിനെയാണ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയുമായി ബന്ധപ്പെട്ടായിരുന്നു നിതിന്റെ കമന്റ്. ബേപ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അംഗം നല്‍കിയ പരാതിയിലാണ് യുവാവിനെതിരെ കേസെടുത്തത്. പൊതു സമൂഹത്തില്‍ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ കമന്റിട്ടുവെന്നാണ് എഫ്‌ഐആറില്‍ ഉള്ളത്. കോഴിക്കോട് സൈബര്‍ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

Tags