സ്‌കൂളിലെ ലഹരി ഉപയോഗത്തെ കുറിച്ച് പരാതി പറഞ്ഞു ; 18 കാരനെ ആറംഗ സംഘം മര്‍ദ്ദിച്ചതായി പരാതി

police8
police8

കാറിലെത്തിയ ആറംഗ സംഘം ഫഹദിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

തിരുവനന്തപുരത്ത് പതിനെട്ടുവയസുകാരനായ വിദ്യാര്‍ത്ഥിയെ ആറംഗസംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. പൂവച്ചല്‍ സ്വദേശി ഫഹദിനാണ് (18) ആറംഗസംഘത്തിന്റെ മര്‍ദനമേറ്റത്.

കാറിലെത്തിയ ആറംഗ സംഘം ഫഹദിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സ്‌കൂളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് ഫഹദ് അധികൃതരോട് പരാതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആറംഗസംഘം ഫഹദിനെ മര്‍ദിച്ചത്. അജ്മല്‍, ജിസം, സലാം, അല്‍ത്താഫ്, തൗഫീഖ്, ആലിഫ് എന്നിവര്‍ക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags