കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതനമായിരിക്കും നാളെ സംഭവിക്കുകയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

Rajmohan Unnithan

പരമ്പരാഗത കമ്യൂണിസ്റ്റ് പാര്‍ട്ടി വോട്ടുകള്‍ ഉള്‍പ്പടെ യുഡിഎഫിന് ലഭിച്ചിട്ടുണ്ടെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വോട്ടെണ്ണാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതനമായിരിക്കും നാളെ സംഭവിക്കുക എന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. എല്ലാ സര്‍വ്വേകളും യുഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് പറയുന്നത്. ഇത്തവണ പരമ്പരാഗത കമ്യൂണിസ്റ്റ് പാര്‍ട്ടി വോട്ടുകള്‍ ഉള്‍പ്പടെ യുഡിഎഫിന് ലഭിച്ചിട്ടുണ്ടെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കമ്യൂണിസ്റ്റ് പാര്‍ട്ടി വോട്ടുകള്‍ ഉള്‍പ്പടെ യുഡിഎഫിന് ലഭിച്ചിട്ടുണ്ടെന്നത് ഒരു സര്‍വ്വേകള്‍ക്കും കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. കേരളത്തില്‍ 1977 ആവര്‍ത്തിക്കും. 111സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ വരും. ബിജെപി ഒരു സീറ്റിനപ്പുറം പോകില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പൊട്ടിത്തെറിയെന്ന പ്രതീക്ഷയ്ക്ക് ആയുസ്സില്ല. ഹൈക്കമാന്‍ഡ് തീരുമാനമാണ് നടപ്പിലാകുന്നത്. അധികാരത്തിലെത്തിയാല്‍ ഒരാഴ്ച്ച കൊണ്ട് തീരുമാനം വരുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.

Tags