പിണറായി വിജയന്റെ വസതിയില്‍ നടന്ന ഇ ഡി റെയ്ഡിനെ അപലപിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടന്‍
ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള സിപിഐഎമ്മിന്റെ പോരാട്ടത്തോട് ഐക്യപ്പെടുന്നുവെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടന്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ നടന്ന ഇ ഡി റെയ്ഡിനെ അപലപിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടന്‍. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയില്‍ രാഷ്ട്രീയ പ്രേരിതമായി സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തിയ റെയ്ഡിനെ അപലപിക്കുന്നുവെന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടന്‍ എക്സില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറഞ്ഞത്. പിണറായി വിജയന് പിന്തുണ അറിയിച്ച് ഡല്‍ഹിയിലെ ഇ ഡി ആസ്ഥാനത്തേയ്ക്ക് മാര്‍ച്ച് നടത്തിയ സിപിഐഎം നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടന്‍ പ്രതിഷേധം അറിയിച്ചു.
പുരോഗമന ജനകീയ ശക്തികള്‍ക്കെതിരെ വലതുപക്ഷ, യാഥാസ്ഥിതിക സര്‍ക്കാരുകള്‍ നിയമസംവിധാനങ്ങളെയും മറ്റും ആയുധമായി ഉപയോഗിക്കുന്നത് രാജ്യാന്തര പ്രതിഭാസമായി മാറിയിരിക്കുകയാണ്. ചെക്ക് റിപ്പബ്ലിക്ക് മുതല്‍ ജോര്‍ദാന്‍, കെനിയ തുടങ്ങി ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലും ഇതാണ് കാണുന്നതെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടന്‍ കുറ്റപ്പെടുത്തി. സംഘടന സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, കമ്മ്യൂണിസ്റ്റുകള്‍ക്ക് സംഘടിക്കാനുള്ള രാഷ്ട്രീയ അവകാശം എന്നിവയ്ക്ക് നേരെ ഏജന്‍സികള്‍ വഴി ഇന്ത്യന്‍ ഭരണകൂടം നടത്തുന്ന ജനധിപത്യ വിരുദ്ധ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള സിപിഐഎമ്മിന്റെ പോരാട്ടത്തോട് ഐക്യപ്പെടുന്നുവെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടന്‍ പ്രസ്താവനയില്‍ പറഞ്ഞു.
.jpg)

