'എല്ലാ വിഭാഗം ജനങ്ങളുടെയും ആദരമേറ്റുവാങ്ങിയ കമ്മ്യൂണിസ്റ്റ് നേതാവ്' ; കെ കെ നാരായണൻ്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

'Communist leader who won the respect of all sections of the people'; Chief Minister condoles death of KK Narayan

 കണ്ണൂർ : ധർമടം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ കെ കെ നാരായണൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. എല്ലാ വിഭാഗം ജനങ്ങളുടെയും ആദരമേറ്റുവാങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്നു കെ കെ നാരായണൻ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

tRootC1469263">

‘ജനപ്രതിനിധി എന്ന നിലയിലും സഹകാരി എന്ന നിലയിലും പൊതുപ്രവർത്തകൻ എന്ന നിലയിലും ഇടപെട്ട മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. നിയമസഭയിൽ ധർമ്മടം മണ്ഡലത്തെ പ്രതിനിധാനം ചെയ്ത അദ്ദേഹം മണ്ഡലത്തിലെ വികസന പ്രശ്നങ്ങളിലും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിലും സജീവമായ ഇടപെടലാണ് നടത്തിയിരുന്നത്.’

പാർട്ടിയുടെ ഉപരി കമ്മിറ്റികളിൽ നിന്ന് ഒഴിവായ ശേഷവും നാട്ടിലെ പൊതു വിഷയങ്ങളിൽ ഇടപെടാനും ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കാനും ആരോഗ്യപ്രശ്നങ്ങൾ മറന്നു കൊണ്ട് പോലും കെ കെ നാരായണൻ സന്നദ്ധനായിരുന്നുവെന്നും അദ്ദേഹത്തിന്റെ വേർപാടിൽ കുടുംബത്തെയും പാർട്ടി സഖാക്കളെയും അനുശോചനം അറിയിക്കുന്നുവെന്നും’ മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Tags