ഷാഫി പറമ്പിലിനെതിരെ വർഗീയ പരാമർശം; ആന്‍റോ അഗസ്റ്റിനെതിരേ ഡിജപിക്ക് പരാതി നൽകി കോൺഗ്രസ്

Communal remarks against Shafi Parambil; Congress files complaint against Antro August to DJP

കോഴിക്കോട്: റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്റ്റർ ആന്‍റോ അഗസ്റ്റിനെതിരേ ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽകിഫിൽ. ഷാഫി പറമ്പിലിനെതിരായ വർഗീയ പരാമർശത്തിൽ കേസെടുക്കണമെന്നാണ് ആവശ‍്യം.കഴിഞ്ഞ ദിവസം നടന്ന ചാനൽ ചർച്ചയ്ക്കിടെ ഷാഫി പറമ്പിൽ വർഗീയ ധ്രൂവികരണം ലക്ഷമിട്ട് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്ന് ആന്‍റോ അഗസ്റ്റിൻ പറഞ്ഞിരുന്നു.

ഷാഫി പറമ്പിൽ പോകുന്ന സ്ഥലങ്ങളിലെല്ലാം മുസ്‌ലിം ഏകീകരണം നടക്കുന്നുണ്ടെന്നും ആന്‍റോ അഗസ്റ്റിൻ ആരോപിച്ചിരുന്നു. ഇതിനെതിരേയാണ് കോൺഗ്രസ് നേതാവ് പരാതി നൽകിയിരിക്കുന്നത്.

Tags